ഇടുക്കി: ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ഒക്‌ടോബർ 12 വരെ അനുവദിച്ചു. എല്ലാ വിൽപനശാലകളിൽ ഖാദി കോട്ടൺ, സിൽക്ക്, മനില, ഷർട്ടിംഗ് തുടങ്ങിയ തുണിത്തരങ്ങളും തേൻ, സോപ്പ്, മരച്ചക്കിലാട്ടിയ നല്ലെണ്ണ മുതലായ ഗ്രാമീണ ഉൽപ്പന്നങ്ങളും ലഭിക്കും.

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ വിൽപനശാലകളായ കെജിഎസ് മാതാ ഷോപ്പിങ് കോംപ്ലക്സ് തൊടുപുഴ, കെജിഎസ് പൂമംഗലം ബിൽഡിംഗ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, കെജിഎസ് കട്ടപ്പന മുനിസിപ്പൽ ഓഫീസ് ഗാന്ധി സ്‌ക്വയർ കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 04862 222344 എന്ന നമ്പറിൽ ബന്ധപ്പെടാം.