ഇടുക്കി: മാദ്ധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പെട്ടിമുടി ദുരന്തത്തിന്റെ കാവ്യ ദൃശ്യാവിഷ്‌കാരം ജില്ലാ കളക്ടർ എച്ച് ദിനേശൻ പ്രകാശനം ചെയ്തു. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ദുരന്തത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന്റെ തീവ്രതയും സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടിലും വ്യക്തമാക്കുന്നുണ്ടൺ്. മാദ്ധ്യമ പ്രവർത്തകനായ കെടി രാജീവ് എഴുതിയ ഗാനം കെസി രാജു ആലപിച്ചു. മാദ്ധ്യമ പ്രവർത്തകനായ കെടി സുരേന്ദ്രനാണ് ചിത്രസംയോജനം നിർവഹിച്ചത്.