തൊടുപുഴ : 2019- 20 സാമ്പത്തീക വർഷം വായ്പാ തുക കൃത്യമായി തിരിച്ചടച്ച കർഷകർക്കുള്ള സൗജന്യ ഫലവൃക്ഷതൈകളുടെ വിതരണം ഇന്ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടക്കും. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സോളമൻ അലക്സ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ഐ ആന്റണി അദ്ധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 6,​7,​8,​9 തിയതികളിലാണ് തൈകൾ വിതരണം ചെയ്യുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്,​ ഡയറക്ടർമാരായ റ്റി.എം സലിം,​ പി.ജെ ആതിര,​ റ്റി.എം ജോർജ്ജ്,​ എൻ.ഐ ബെന്നി,​ റെജി കുന്നംകോട്ട്,​ കെ.എം സലിം,​ പി.ഡി പുഷ്പകുമാർ,​ മറിയമ്മ ബെന്നി,​ ലൈസമ്മ ശശി,​ ലിസി ജോസ്,​ സെക്രട്ടറി സി.ഡി ജോളി എന്നിവർ പ്രസംഗിക്കും.