ചെറുതോണി:കാട്ടു പന്നിയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പൈനാവ് മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസിലെ സായി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ യാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. എം ടി ഓഫീസിന് മുൻപിൽ നിന്ന സായിയെ കാട്ടുപന്നി പാഞ്ഞടുത്ത് കുത്തുകയായിരുന്നു. ആക്രമണത്തിൽ കാലിന്റെ ഞരമ്പ് മുറിഞ്ഞു. ഇവടെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. സമീപത്തെ പൊന്തക്കാടുകളിൽ കാട്ടുപന്നി കൾ കൂട്ടമായി താമസിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഇതാദ്യമായാണ് നടക്കുന്നത്.