sanu

സതേൺ റെയിൽവേ ഡി. ആർ. യു. സി. സി കമ്മിറ്റി മെമ്പറായി ബിജെപി സംസ്ഥാന സമിതി അംഗം പി.പി.സാനുവിനെ തിരഞ്ഞെടുത്തു . ആർഎസ്എസ് നഗർ കാര്യവാഹ്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് , ബിജെപി ജില്ലാ സംഘടനാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് ,നാഷണൽ കൗൺസിൽ അംഗം തുടങ്ങിയ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട് . തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയാണ്‌