തൊടുപുഴ: എ.ഐ.വൈ.എഫ് തൊടുപുഴ താലൂക്ക് പ്രവർത്തക യോഗം വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ നടത്തി. സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ, ഇ.കെ. അജിനാസ്, അമൽ അശോകൻ, പി.എസ്. സുരേഷ്, കെ.എസ്. ഉല്ലാസ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു. എ.എസ്. അലിൻ (പ്രസിഡൻ്റ്), സജു ജോസഫ് (വൈസ് പ്രസിഡൻ്റ്) ഇ.കെ. അജിനാസ് (സെക്രട്ടറി), സി.വി. വിപിൻ, പി.ഇ. ഹുസൈൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.