തൊടുപുഴ: കർഷക വിരുദ്ധ- ദേശവിരുദ്ധ ബില്ലുകൾക്കെതിരെ സംസ്ഥാന കർഷകസംഘം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രക്ഷോഭ സമരം സി.പി.ഐ-എം.എൽ റെഡ്ഫ്ളാഗ് സംസ്ഥാനകമ്മിറ്റിയംഗം സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.എസ് ജില്ലാ ജനറൽ കൺവീനർ കെ.എ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ടി.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം ടി.ജെ. ബേബി സ്വാഗതം പറഞ്ഞു. സി.പി.ഐ-എം.എൽ റെഡ് ഫ്ളാഗ് ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ, യുവജനവേദി ജില്ലാ സെക്രട്ടറി ജോർജ് തണ്ടേൽ എന്നിവർ പ്രസംഗിച്ചു.