solaman
സൗജന്യമായി ഫലവൃക്ഷതൈകൾ നൽകുന്ന ചടങ്ങ് സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.സോളമൻ അലക്സ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവർത്തനങ്ങളും നയപരിപാടികളും കേരളത്തിലെ മറ്റു കാർഷിക വികസന ബാങ്കുകൾക്ക് മാതൃകയാക്കാവുന്നതാണെന്ന് സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സോളമൻ അലക്സ് പറഞ്ഞു. 2019- 20 വർഷത്തിൽ കുടിശിക കൂടാതെ വായ്പാ തവണകൾ അടച്ച കർഷകർക്ക് ബാങ്ക് സൗജന്യമായി ഫലവൃക്ഷതൈകൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വികസന ബാങ്കിൽ നിന്ന് ആറ് ശതമാനം പലിശയ്ക്ക് കർഷകർക്ക് വായ്പ നൽകുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാർ സ്വീകരിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച തൊടുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ഐ. ആന്റണി പറഞ്ഞു. വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ഡയറക്ടർമാരായ ടി.എം. സലിം, പി.ജെ. അവിര, റെജി കുന്നംകോട്ട്, എൻ.ഐ. ബെന്നി മറിയമ്മ ബെന്നി, ലിസി ജോസ് , ഇടുക്കി റീജിയണൽ മാനേജർ വി.സി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ആമ്പൽ ജോർജ്ജിന് ആദ്യ തൈവിതരണം ചെയ്ത് സോളമൻ അലക്സ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി സി.ഡി. ജോളി നന്ദി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് വരെ തൈവിതരണം തുടരും.