തൊടുപുഴ: കാരിക്കോട്- വെള്ളിയാമറ്റം റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ 16 വരെ പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തൊടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ കലയന്താനി- വെട്ടിമറ്റം റൂട്ടിൽ പോകണം. വെള്ളിയാമറ്റത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇളംദേശം- വെട്ടിമറ്റം വഴി കാലയന്താനി വഴിയും പോകണം.