തൊടുപുഴ: : അറക്കുളം, കഞ്ഞിക്കുഴി എന്നീ പകൽ വീടുകളിലേക്ക് ഒരു സെന്ററിൽ 20 ആളുകൾക്ക് രാവിലെയും വൈകുന്നേരവും ലഘുഭക്ഷണവും ഉച്ചഭക്ഷണവും (മത്സ്യം, മാംസം ഉൾപ്പെടെ ഊണ്) അഞ്ച് മാസത്തേക്ക് പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് അതാത് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നതും പാചക മേഖലയിൽ പരിശീലനം നേടിയതും പരിചയം ഉള്ളതുമായ കുടുംബശ്രീ യൂണിറ്റുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ (കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ഉണ്ടായിരിക്കും) നിന്ന് മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ 20 വരെ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസ് ഒക്‌ടോബർ 23 ഉച്ചയ്ക്ക് 11.30 ന് ഉറപ്പിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസിൽ നിന്നും ലഭിക്കും.