കുമളി: വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് അക്കാദമിക് ബ്ലോക്ക് കെട്ടിട നിർമ്മാണ ഉദ്ഘാടനം ഇന്ന് മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. പോളിടെക്നിക് കോമ്പൗണ്ടിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷയാകും. 10.42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതിയിൽ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, ലാബുകൾ, സെമിനാർ ഹാൾ എന്നിവയുൾപ്പെടെ അക്കാദമിക ബ്ലോക്കിന്റെ ഭാഗമായി നിർമ്മിക്കും. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങിൽ വിശിഷ്ടാതിഥിയാകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.