തൊടുപുഴ: യു.പി സർക്കാരിന്റെ 'ഭരണകൂട ഭീകരതയ്‌ക്കെതിരെ നീതിക്കായി ഒന്നിക്കാം' എന്ന മുദ്രാവാക്യമുയർത്തി എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ നടത്തി. തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മകൾ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി. എസ്. മഹേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ, ജില്ലാ ട്രഷറർ കെ.സി. സജീവൻ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മകളിൽ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്. സുനിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. ഷിബു, ഏരിയ സെക്രട്ടറി ഡി. ഷാജു എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ, ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺകുമാർ എന്നിവർ സംസാരിച്ചു. ഉടുമ്പൻചോലയിൽ നടന്ന പ്രതിഷേധ കൂട്ടായ്മകളിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എ. സരേഷ്, ഏരിയാ പ്രസിഡന്റ് ടൈറ്റസ്, ജില്ലാ കൗൺസിൽ അംഗം സെയിൻ ദാസ് എന്നിവർ സംസാരിച്ചു. പീരുമേട് ഏരിയയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം രാജീവ് ജോൺ, ഏരിയാ സെകട്ടറി കെ. സരേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം പി.എൻ. ബിജു, ഏരിയാ വൈസ് പ്രസിഡന്റ് എം.ആർ. ശ്യാം, ഏരിയ ജോയിന്റ് സെക്രട്ടറി എം. സ്മിതാ എന്നിവർ സംസാരിച്ചു. അടിമാലിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മകൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ. ജയകുമാർ, ഏരിയ സെക്രട്ടറി എം.എൻ. ബിജു എന്നിവർ സംസാരിച്ചു. കുമളിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മകളിൽ യൂണിയൻ ഏരിയാ സെക്രട്ടറി ആർ. ബിനുക്കുട്ടൻ, ഏരിയ ട്രഷറർ എസ്. മഹേഷ് എന്നിവർ സംസാരിച്ചു.