 
ഇടുക്കി: സർക്കാർ ജീവനക്കാരുടെ പെൻഷൻ അവകാശങ്ങൾ കവരുന്ന നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് ദിപു പി.യു അദ്ധ്യക്ഷനായിരുന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഷെമീർ സി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വിൻസെന്റ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ജീവനക്കാരുടെ ആശങ്ക പരിഹരിച്ചു കൊണ്ട് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപെട്ടു. സംസ്ഥാന കമ്മിറ്റി അംഗം യു. എം. ഷാജി, സെക്രട്ടറി അലക്സാണ്ടർ ജോസഫ് എന്നിവർ സംസാരിച്ചു.