കുടയത്തൂർ: പഞ്ചായത്തിലെ നെല്ലിക്കാമലയിൽ വീട്ടിൽ രോഗത്താൽ അവശനായി കഴിഞ്ഞിരുന്ന ചിറയ്ക്കൽ ആന്റണിയെ (73) ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആന്റണി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് വാഹനം എത്താതിനെ തുടർന്ന് രണ്ട് കിലോമീറ്റർ ചുമന്നാണ് ആന്റണിയെ വാഹനത്ത് എത്തിച്ചത്. ആശ വർക്കർ റാണി ബെഞ്ചമിൻ, പാലിയേറ്റീവ് നേഴ്സ് ബിജിമോൾ നാട്ടുകാരും ചേർന്ന് കുടയത്തൂർ പി.എച്ച്.സിയിൽ എത്തിച്ചു. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, മെഡിക്കൽ ഓഫീസർ ആൽബർട്ട് കെ. തോട്ടുപ്പാട്ട്,​ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ രോഗിയെ ദിവ്യ രക്ഷാലയത്തിൽ പ്രവേശിപ്പിച്ചു.