pj1

അണക്കര: ചക്കുപള്ളം സഹകരണബാങ്ക് മുൻപ്രസിഡന്റ് മാത്യു മടിക്കാങ്കൽ, ജോസ് കെ.മാണി വിഭാഗം മുൻമണ്ഡലം പ്രസിഡന്റും സഹകരണബാങ്ക് മെമ്പറുമായ ബേബിച്ചൻ തുരുത്തിയിൽ, ചക്കുപള്ളം പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ 120 ഓളം പേർ കേരളാ കോൺഗ്രസ്(എം) ജോസഫ് വിഭാഗത്തിൽ ചേർന്നു.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഷാൾ അണിയിച്ച് നേതാക്കളെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, കെ.ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, ആന്റണി ആലഞ്ചേരി, ബിജു പോൾ, വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന കമ്മറ്റിയംഗം ബിജു അക്കാട്ടുമുണ്ടയിൽ, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് ബിനുജോൺ, മണ്ഡലം സെക്രട്ടറി സി.എം മാത്യു, വണ്ടൻമേട് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു