
തൊടുപുഴ: ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി സി പി കൃഷ്ണനെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമിച്ചു.ഉടുമ്പന്നൂർ മൂലക്കാട് ചേലപ്ലാക്കൽ കുടുംബാംഗമാണ്.
ബി സി സി എൽ സംസ്ഥാന കമ്മറ്റി അംഗം, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡി സി സി ജനറൽ സെക്രട്ടറിയും അഖില തിരുവിതാംകൂർ മലഅരയ മഹാ സഭാ പ്രസിഡന്റുമാണ്.