kcm

ചെറുതോണി: സർവ്വകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾ 10 മാസമാകാറായിട്ടും നടപ്പാക്കാത്തത് മനുഷ്യാവകാശലംഘനമാണെന്ന് കേരളാകോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് ചെറുതോണിയിൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിന്റെ 44-ാം ദിവസം രാജകുമാരി മണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. രാജകുമാരി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പി.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് കണ്ടത്തിൻകര, ബേബി പടിഞ്ഞാറേക്കുടി, ചാക്കോച്ചൻ ചൂടംമനായിൽ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.വിജയൻ, ജില്ലാ കമ്മറ്റിയംഗങ്ങളായജോർജ്ജ് കുന്നത്ത്, ബെന്നി പുതുപ്പാടി എന്നിവർ വിവിധ സമയങ്ങളിലെത്തി പ്രസംഗിച്ചു.