മറയൂർ: മറയൂരിലെ ഏക ആശ്രയമായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് നാല് ദിവസമായി പെട്രോൾ വിതരണം ചെയ്യാനാകുന്നില്ല. പമ്പിലെ യന്ത്രം തകരാറായതോടെയാണ് പെട്രോൾ നിറയ്ക്കാൻ കഴിയാത്തത്. എന്നാൽ അതേ യന്ത്രത്തിൽ ഡീസൽ വിതരണം തടസപ്പെട്ടിട്ടില്ല. ഇതോടെ ഇരുചക്രവാഹനക്കാരാണ് പെട്രോൾ ലഭ്യമല്ലാതെ വലയുന്നത്. യന്ത്രതകരാർ പരിഹരിക്കാൻ ടെക്‌നീഷ്യന്മാർ എത്തിയാൽ മാത്രമെ പെട്രോൾ വിതരണം പുനരാരംഭിക്കാനാകൂവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.