ഇടുക്കി: ഭാരതിയ ചികിത്സാ വകുപ്പിൽ ജില്ലയിലെ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുളള ഫാർമസിസ്റ്റ് ഗ്രേഡ് ടു തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് കുയിലിമല സിവിൽ സ്റ്റേഷനിലെ ആയുർവേദ ജില്ല മെഡിക്കൽ ഓഫീസിൽ ഒക്ടോബർ 16 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു.കേരള സർക്കാർ അംഗീകൃത ഒരു വർഷ ആയുർവേദ ഫാർമസി ട്രെയിനിംഗ് പാസ്സായി താൽപര്യമുളള ഉദ്യോഗാർത്ഥികൾ 13 നകം അപേക്ഷ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,ഫോൺ നമ്പർ സഹിതം ഭാരതിയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ അപേക്ഷ നൽകണം. സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ സഹിതം, കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ04862232318