തൊടുപുഴ: കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ കൊവിഡ്- 19നുള്ള ആയുർവേദ ചികിത്സാ മാർഗരേഖ പൊതുജനാരോഗ്യത്തിന് ഉണർവേകുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഇല്ലാത്തവരിലും ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഉള്ളവരിലും ആയുർവേദ ചികിത്സയ്ക്ക് അനുമതി നൽകണമെന്ന് ആയുർവേദ വിദഗ്ദ്ധരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വിശ്വാസ്യതയും സ്വീകാര്യതയുമുള്ള ആയുർവേദത്തെ കൊവിഡ് ചികിത്സയിൽ ഉൾപ്പെടുത്തി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിക്കുന്നതായി അസോസിയേഷൻ എറണാകുളം സോൺ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരിയും സെക്രട്ടറി ഡോ. എം.എസ്. നൗഷാദും പറഞ്ഞു.