തൊടുപുഴ: ഓട്ടോറിക്ഷ തട്ടി യുവാവിന് പരിക്കേറ്റു. തൊടുപുഴ ബംഗ്ലാംകുന്ന് സ്വദേശി കോട്ടൂർ വീട്ടിൽ എം.എൻ. ബാബുവിനാണ് പരിക്കേറ്റത്. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. ബാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.