ഇടുക്കി: ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന താലൂക്ക്തല ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സഫലം 2020 ന്റെ മൂന്നാം ഘട്ടത്തിൽ ഇടുക്കി താലൂക്കിന്റെ അദാലത്ത് നാളെ രാവിലെ 10 മുതൽ വീഡിയോ കോൺഫറൻസ് മുഖാന്തരം നടത്തും. ഓൺലൈനായി പരാതി സമർപ്പിച്ചവർക്ക് വിഡിയോ കോൺഫറൻസ് മുഖേന അദാലത്തിൽ പങ്കെടുക്കാൻ താലൂക്ക്/ വില്ലേജ് ഓഫീസുകളിൽ ക്രമീകരണം ഒരുക്കും.