തൊടുപുഴ: പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി യുവാവിനെ അറസ്റ്റു ചെയ്തു. മറ്റൊരാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഉടുമ്പന്നൂർ കല്ലറക്കുന്നേൽ ബിനു സാബു (29)വിനെയാണ് തൊടുപുഴ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കെട്ടിട നിർമാണ തൊഴിലാളിയാണ് ഇയാൾ. കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാരിക്കോട് സ്വദേശി ഷിബിൻ ബഷീറിന്റെ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിലെ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതിനെ തുടർന്ന് ഫോൺ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കയച്ചതായി പൊലീസ് അറിയിച്ചു.