ചെറുതോണി: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഫീസ് കൊള്ള അവസാനിപ്പിക്കണമെന്ന് കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിൽ ആവശ്യപ്പെട്ടു. ജനങ്ങൾ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ദൈനംദിന ചെലവുകൾ തള്ളിനീക്കാൻ പാടുപെടുന്ന പാവപ്പെട്ട മാതാപിതാക്കളെ ചൂഷണം ചെയ്യുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും.ചെറുതോണിയിൽ ചേർന്ന കെ.എസ്.സി (എം) ജില്ലാ കമ്മറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ബിനോയി അദ്ധ്യക്ഷത വഹിച്ചു. തോമസ് അലക്സ്, ജോബിൻ ജോസ് എന്നിവരെ ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. ടോം വടക്കേലിനെ പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റായും ജോസഫ് അലക്സിനെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബിബിൻ ബാബു, ജോജു തോമസ്, ഉദീഷ് ഫ്രാൻസീസ്, ഷിബിൻ നടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.