തൊടുപുഴ: സ്വർണ്ണക്കടത്തു കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും സർക്കാരിന്റെ അഴിമതികളും സി ബി ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മന്ത്രി ജലീലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ 12ന് രാവിലെ 10 മണിക്ക് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും സത്യാഗ്രഹ സമരം നടത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അറിയിച്ചു. തൊടുപുഴയിൽ കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ, മൂന്നാറിൽ എ കെ മണി എക്സ് എം എൽ എ, നെടുംങ്കണ്ടത്ത് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കട്ടപ്പനയിൽ അഡ്വ.ഇ എം ആഗസ്തി എക്സ് എം എൽ എ, പീരുമേട്ടിൽ കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് എന്നിവർ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ യു ഡി എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും. കൊവിഡ് പ്രോട്ടോകോളും നിരോധന ഉത്തരവുകളും കൃത്യമായും പാലിച്ചു കൊണ്ടായിരുക്കും യു ഡി എഫ് സത്യാഗ്രഹം നടത്തുകയെന്ന് ജില്ലാ ചെയർമാൻ അറിയിച്ചു.