
ആലക്കോട്: കർഷക മോർച്ച ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകനായ അഞ്ചിരി വാഴയിൽ വി.വി. സജീവന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പശു കിടാവിനെ കൈമാറി. ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, കർഷക മോർച്ച ജില്ലാ സെകട്ടറി കെ.പി. രാജേന്ദ്രൻ, ജില്ലാ ട്രഷറർ സുരേഷ് നാരായണൻ, മണ്ഡലം പ്രസിഡന്റ് സനൽ വണ്ണപ്പുറം എന്നിവർ പങ്കെടുത്തു.