മണക്കാട് : പഞ്ചായത്ത് പുതുപ്പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന എൽഇഡി സ്ട്രീറ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധർ അറുത്തുമാറ്റി കൊണ്ടു പോയതായി പരാതി . വൈകുന്നേരങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും വിഹാര കേന്ദ്രമായി ഈ പ്രദേശം മാറുകയാണെന്നും പരിസരവാസികൾ പരാതിപ്പെടുന്നു. തെരുവ് വിളക്ക് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.