വണ്ണപ്പുറം :ഐ.ടി.ഡി.പി. ഓഫീസിന് കീഴിൽ വണ്ണപ്പുറം പഞ്ചായത്തിൽ വെള്ളക്കയം സെറ്റിൽമെന്റിൽ പട്ടിക വർഗ വികസന വകുപ്പിന്റെ ഒ.പി. ക്ലിനിക്കിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ ഓൺലൈനായി നിർവഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോഷി അഗസ്ത്യൻ മുഖ്യാതിഥിയായി. പട്ടിക വർഗ വകുപ്പ് ഡയറക്ടർ പി.പുകഴേന്തി സ്വാഗതം പറഞ്ഞു. വെള്ളക്കയത്ത് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വിഷ്ണു.കെ.ചന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം അജിത സാബു, വെള്ളക്കയം ഊര്മൂപ്പൻ പരമേശ്വരൻ, അഖില തിരുവിതാംകൂർ മലയരയ മഹാസഭാ പ്രസിഡന്റ് സദാശിവൻ, ഐ.റ്റി.ഡി.പി. തൊടുപുഴ ജൂനിയർ സൂപ്രണ്ട് ശശിധരൻ, തങ്കമ്മണി നാരായണൻ, പൂമാല റ്റി.ഇ.ഓ. ആനിയമ്മ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.