ഇടുക്കി : ജില്ലയിലെ ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുടെ ഓഫീസിലേക്ക് നിശ്ചിത യോഗ്യതയുള്ള കമ്പ്യൂട്ടർ ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനുമാണ്. താല്പര്യമുള്ളവർ അപേക്ഷ വെള്ളക്കടലാസിൽ ജില്ലാകളക്ടറുടെ പേരിൽ ബയോഡാറ്റയും നിശ്ചിത വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഓഫീസിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ എന്ന് പുറമേ രേഖപ്പെടുത്തിയ കവറിൽ ഒക്ടോബർ 15 തീയതിക്കകം ലഭിക്കത്തക്കവണ്ണം അയക്കണം. അപേക്ഷകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കാം. വിലാസം ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇടുക്കി ജില്ലാ, ജില്ലാ പഞ്ചായത്ത് കെട്ടിടം, പൈനാവ്, ഇടുക്കി