ഇടുക്കി: മോട്ടോർ വാഹന വകുപ്പ് രേഖകൾ ഇനി ഓൺലൈൻ വഴി പ്രിന്റ് എടുക്കാം. ലേണേഴ്സ് ലൈസൻസ് പുതിയത്/ പുതുക്കിയത്/ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, രജിസ്‌ട്രേഷൻ വിവരങ്ങൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതിയ പെർമിറ്റുകൾ(സ്റ്റേജ് കാര്യേജ് ഒഴികെ) പെർമിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ) താൽക്കാലിക പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും) സ്‌പെഷ്യൽ പെർമിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും) ഓതറൈസേഷൻ (നാഷണൽ പെർമിറ്റ്) ഇനി ഓൺലൈൻ വഴി പ്രിന്റ് എടുക്കാം. പുതിയ വാഹനങ്ങൾ രജിസ്‌ട്രേഷൻ ചെയ്യുമ്പോഴും വാഹനം കൈമാറ്റം നടത്തുമ്പോഴും പുതിയ ആർസി ബുക്ക് ലഭിക്കേണ്ട സന്ദർഭങ്ങളിലും പുതിയ ലൈസൻസ് എടുക്കുമ്പോഴും ലൈസൻസ് പുതുക്കുമ്പോഴും സേവനങ്ങൾ ആർടിഒ ഓഫീസിൽ പൂർത്തിയാകുന്ന മുറയ്ക്ക് അപേക്ഷകന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഇത് ഉടൻ എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാകും. വാഹന പരിശോധന സമയത്ത് ഡിജിറ്റൽ ഫോർമാറ്റ് പരിശോധന ഹാജരാക്കാം. മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തിനകം ആർസി ബുക്കിന്റേയും ഡ്രൈവിങ് ലൈസൻസിന്റെയും അസൽ രേഖകൾ അപേക്ഷകന് ഓഫീസിൽ നിന്നോ പോസ്റ്റൽ വഴിയോ ലഭിക്കും. മോട്ടോർ വാഹനവകുപ്പിലെ ഓഫീസുകൾ പൂർണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ ക്ക് അപേക്ഷ നിർബന്ധമായും ഓൺലൈൻ വഴി സമർപ്പിക്കണം. അപൂർണ്ണമായ അപേക്ഷ നിരസിക്കുന്നതാണ്.