തൊടുപുഴ: മഹീന്ദ്ര പിക്കപ്പ് വാഹനങ്ങളിൽ അനധികൃത ടിപ്പിംഗ് മെക്കാനിസം ഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരാതിയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇത്തരത്തിൽ 20 ൽപരം വാഹനങ്ങൾ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ ഏതാനും വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും മുപ്പതിനായിരം രൂപയോളം പിഴ ഈടാക്കുകയും ചെയ്തു. തൊടുപുഴ എൻഫോഴ്സ്മെന്റ് ആർടിഒ കെ ഹരികൃഷ്ണൻ, തൊടുപുഴ ജോയിന്റ് ആർടിഒ നസീർ പി എ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങളിൽ സുരക്ഷാ പ്രശ്നവും അപകടത്തിന് സാദ്ധ്യത ഏറെയുമാണ്. അടുത്ത ദിവസങ്ങളിലും വാഹനങ്ങളിൽ പരിശോധന തുടരും. ക്രമക്കേട് കണ്ടെത്തുന്ന വാഹനങ്ങളുടെ സി എഫ് ക്യാൻസലേഷൻ രജിസ്‌ട്രേഷൻ റദ്ധാക്കൽ നടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ മാർ അറിയിച്ചു.