fish

മറയൂർ:കോവിഡ് -19 നെ പ്രതിരോധിക്കാൻ വിശ്രമില്ലാതെ 24 മണിക്കൂറും ജോലിചെയ്യുന്നതോടൊപ്പം സ്റ്റേഷൻ പരിസരത്ത് മത്സ്യകൃഷിക്കും സമയം കണ്ടെത്തി മറയൂർ പൊലീസ്. ജനസേവനത്തിന്റെ ഭാഗമായി പി എസ് സി കോച്ചിങ്ങ് , സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനം, ലോക്ക് ഡൗൺ കാലത്ത് ഒറ്റപ്പെട്ടപോയവരെ കണ്ടെത്തി ഭക്ഷണ കിറ്റ് വിതരണം എന്നിവയിലൂടെ ശ്രദ്ധ നേടിയ മറയൂർ ജനമൈത്രി പൊലീസാണ് സ്റ്റേഷൻ പരിസരത്ത് മത്സ്യ കൃഷി ആരംഭിച്ചിരിക്കുന്നത് . സ്ഥലം പരിമിതമാണെങ്കിലും ഒന്നര സെന്റ് സ്ഥലം പടുതാ ഉപയോഗിച്ചുള്ള കൂളത്തിനായി ഒരുക്കിയെടുത്തു.
മറയൂർ സബ് ഇൻസ്‌പെക്ടർ ജി അജയകൂമാറാണ് മത്സ്യം വളർത്താൻ തീരുമാനിച്ചത്.
കുളം ഒരുക്കിയ ശേഷം ഫിഷറീസ് ദേവികുളം ബ്ലോക്ക് കോ ഓഡിനേറ്റർ ആൻസി അനൂപിന്റെ സഹയാത്തോടെ ആറുമാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ചിത്രലാസ എന്ന ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. മത്സ്യകൃഷിയുടെ പരിമാപനവും എസ് ഐ ജി അജയകുമാർ നേരിട്ട് തന്നെയാണ് നടത്തുന്നത്.