sandal
പുതിയതായി നട്ടുവളർത്തുന്ന ചന്ദന തൈ

മറയൂർ: മറയൂരിലെ ചന്ദന മരങ്ങളുടെ സംരക്ഷണത്തിനൊപ്പം പുതിയ തൈകൾകൂടി നട്ട് പരിപാലിക്കുകയാണ് വനംവകുപ്പ് . രണ്ട് ഹെക്ടർസ്ഥലത്ത് 4600 പുതിയ തൈകളാണ് നട്ടുപരിപാലിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നടപ്പിലാക്കിവരുന്നത്. ഇതോടൊപ്പമാണ് ചന്ദനകാടുകളുടെ വിസ്തൃതി വ്യാപനം
കൂടി നടത്തുന്നത്. പതിനഞ്ച് പ്‌ളോട്ടുകളാക്കി തിരിച്ച് പരിപാലനത്തിന് വാച്ചർമാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്‌ളോട്ടിലും നട്ടിരിക്കുന്ന തൈകളുടെ എണ്ണവും എത്രയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോമാസവും തൈകളുടെ വളർച്ചയും കൃത്യമായി രേഖപ്പെടുത്തിയാണ് പരിപാലനം. ചന്ദന മരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഏറ്റവും ഗുണനിലവാരമുള്ള മറയൂർ ചന്ദനത്തിന്റെ സംരക്ഷണം കൂടി ഉറപ്പാക്കുകയാണ് .