തൊടുപുഴ: സ്‌പെയ്സ് പാർക്കിന്റെ ഓപ്പറേഷൻ മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എൻ ഐ എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞു എന്ന് തെളിഞ്ഞിരിക്കുന്നതായി കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ . പി ജെ ജോസഫ് എം എൽ എ പറഞ്ഞു. കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് തൊടുപുഴയിൽ നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി ജെ ജോസഫിനോടൊപ്പം യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ, കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്, ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് എന്നിവർ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്ബ് സ്വാഗതവും സി എം പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.