തൊടുപുഴ: കർഷക മോർച്ച തൊടുപുഴ നിയോജക മണ്ഡലത്തിൽ തുടക്കം കുറിച്ച ട്രാക്ടർ പൂജാ ചടങ്ങ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. സനിൽ കുമാർ, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജില്ലാ ട്രഷറർ സുരേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.