അടിമാലി :ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂൾ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും.

ഡീൻ കുര്യാക്കോസ് എം. പി മുഖ്യാതിഥിയായിരിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പൈനാവ് പി.ഡബ്ല്യൂഡി ബിൽഡിംഗ് ഡിവിഷൻ എക്സി. എഞ്ചിനീയർ രാജേഷ് എച്ച് റിപ്പോർട്ട് അവതരിപ്പിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് സ്വാഗതവും പി.ടി .എ വൈസ് പ്രസിഡന്റ് റബീഷ് പുരുഷോത്തമൻ നന്ദിയും പറയും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്, ജനപ്രതിനിധികൾ തുടങ്ങിവർ പങ്കെടുക്കും.