ഇടുക്കി: കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ കുടിശ്ശിക പിഴപ്പലിശയും ചേർത്ത് അടയ്ക്കാൻ 31 വരെ അവസരമുണ്ടാകും. എല്ലാ തൊഴിലാളികളും 31ന് മുമ്പായി കുടിശ്ശിക പിഴപ്പലിശ സഹിതം അടച്ച് തീർക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862220308.