പതിനയ്യായിരം പുതിയ തൊഴിലാളികൾ ഒപ്പം പ്രൊഫഷണലുകളും

തൊടുപുഴ: പഴയ 'തൊഴിലുഴപ്പല്ല', ഇപ്പോ തൊഴിലുറപ്പ് പദ്ധതി. കൊവിഡുംലോക്ക്ഡൗണും മൂലം പലർക്കും തൊഴിൽ നഷ്ടപ്പെട്ടതോടെദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപേര് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. കൊവിഡ് മൂലംജോലി നഷ്ടപ്പെട്ട പ്രവാസികളും ഉന്നത ബിരുദധാരികളും ഐടി പ്രൊഫഷണലുകൾ വരെദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപേര് രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകാൻ തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ സംസ്ഥാനത്താകെ 1,14,431 കുടുംബങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽ കൂടുതലായി രജിസ്റ്റർ ചെയ്തതായാണ് കണക്ക്. ജില്ലയിൽ കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 6271 കുടുംബങ്ങൾ പുതുതായി തൊഴിലുറപ്പു പദ്ധതിയിൽ അംഗങ്ങളായിചേർന്നു. ഇത്രയും കുടുംബങ്ങളിൽ നിന്നായി 14,681പേരാണ് പുതുതായി എത്തിയത്. പുതുതായിപേര് രജിസ്റ്റർ ചെയ്തതിൽ നല്ലൊരു ശതമാനംപേരും ഉന്നത ബിരുദംനേടിയവരോ വിവിധ കമ്പനികളിൽജോലി ചെയ്തിരുന്നവരോ ആണെന്ന് അധികൃതർ പറയുന്നു. നിലവിൽ 291 രൂപയാണ് തൊഴിലുറപ്പു തൊഴിലാളികളുടെവേതനം. ദിവസവേതന അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽജോലി ചെയ്തിരുന്നവരും തൊഴിൽ നഷ്ടമായതിനെ തുടർന്ന്‌ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്.

നിർമ്മാണമേഖലയ്ക്ക് മുൻഗണന

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമ്മാണജോലികൾക്കാണ് തൊഴിലുറപ്പു പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. കാട് വെട്ടൽ ഓട വൃത്തിയാക്കൽ എന്നിങ്ങനെ ആവർത്തന സ്വഭാവമുള്ളജോലികൾ ഇപ്പോൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല. സ്വയംതൊഴിൽ സംരഭകർക്കായുള്ള തൊഴുത്ത്, ആട്ടിൻകൂട് നിർമാണം, കമ്പോസ്റ്റ് ബിൻ നിർമാണം, ജലസ്രോതസുകളുടെ ആഴംകൂട്ടൽ, കയ്യാല നിർമാണം തുടങ്ങി ചെറിയ മരാമത്ത്‌ജോലികൾ എന്നിങ്ങനെയുള്ള പദ്ധതികളാണ് പദ്ധതി പ്രകാരം ഇപ്പോൾ കൂടുതലായി ചെയ്യുന്നത്. ഈമേഖലകളിൽ പ്രാവിണ്യം കുറഞ്ഞവർക്ക് ശാസ്ത്രീയ പരിശീലനവും പദ്ധതി പ്രകാരം നൽകുന്നുണ്ട്.

ജില്ലയിൽ രജിസ്റ്റർ ചെയ്തവർ

അടിമാലി 1526

പീരുമേട് 3155

ദേവികുളം 2346

ഇളംദേശം 1299

ഇടുക്കി 1654

കട്ടപ്പന 1678

നെടുങ്കണ്ടം 2066

തൊടുപുഴ 95