 
മൂലമറ്റം: കുടയത്തൂർ അന്ധവിദ്യാലയത്തിന് സമീപത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്വകാര്യ വ്യക്തികൾ വിവിധയിനം കൃഷി നടത്തുന്നതായി നാട്ടുകാരുടെ പരാതി. റോഡിലേക്ക് ഇറക്കിയാണ് കപ്പ, ചേന തുടങ്ങിയ കൃഷികൾ ചെയ്യുന്നത്. ഇവ വളർന്ന് റോഡിലേക്ക് ചാഞ്ഞ് ഗതാഗത തടസം സൃഷ്ടിക്കുകയാണ്. റോഡിന്റെ വശങ്ങൾ വൃത്തിയാക്കുന്ന സമയത്തും റോഡിനോട് ചേർന്നുള്ള കൃഷി ഒഴിവാക്കുകയാണ് പതിവ്. നിയമം ലംഘിച്ച് റോഡരികിൽ കൃഷി ചെയ്തിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ പാതയോരത്താണ് ഗതാഗത തടസം ഉണ്ടാക്കി കൃഷി ചെയ്യുന്നത്.