തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രൊബേഷനറി എസ്.ഐ, ഡ്രൈവർ എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ എസ്.ഐയടക്കം എട്ടോളം പൊലീസുകാർ നിരീക്ഷണത്തിലായി. ഇതുവരെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ അഞ്ചോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.