 
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹപാഠിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേൽ അബ്ദുൾ സമദ് (20) ണ് അറസ്റ്റിലായത്. ഇരുവരും ഒരേ സ്‌കൂളിൽ വിദ്യാർത്ഥികളായിരുന്നു. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടി കഴിഞ്ഞദിവസം ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ആൺകുഞ്ഞിന് ജൻമം നൽകി. ഇതിനെതുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ യുവാവിനെ ഇടുക്കി സി.ഐ ബി.ജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.