ചെറുതോണി: ഹസ്രത്തിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് വനിതാ ഗാന്ധി ദർശൻ വേദി ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. വനിതാ ഗാന്ധി ദർശൻ വേദി ബ്ലോക്ക് പ്രസിഡന്റ് ശശികല രാജു ഉദ്ഘാടനം ചെയ്തു. വനിത ഗന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി ആലീസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിസി ബേബി മേക്കാട്ട്, സായിദ നൗഷൽ എന്നിവർ പ്രസംഗിച്ചു.