ഇടവെട്ടി: ജില്ലാ നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ഇടവെട്ടി പ്രണവം ലൈബ്രറിയുടെ നേതൃത്വത്തിൽ ലോക മാനസീക ആരോഗ്യ ദിനം ആചരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അശ്വതി ആർ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പത്മാവതി രഘുനാഥ്, പ്രണവം പ്രസിഡന്റ് ടി.സി. ചാക്കോ, ബിനി ടി.കെ, ഉമ്മർ കരീം, പി.കെ.കെ. നമ്പൂതിരിപ്പാട്, പി.എൻ. സുധീർ എന്നിവർ സംസാരിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ ക്ലാസിന് ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷൈലജ നേതൃത്വം നൽകി. നെഹ്രു യുവകേന്ദ്ര സോണൽ ഡയറക്ടർ കുഞ്ഞ് മുഹമ്മദ്, യൂത്ത് കോ- ഓഡിനേറ്റർ ഹരിലാൽ എന്നിവർ നേതൃത്വം നൽകി.