mathew
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ടുകൊണ്ടുള്ള കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തിവരുന്ന റിലേസത്യാഗ്രഹത്തിന്റെ 47ാം ദിവസം ചക്കുപള്ളം മണ്ഡലം കമ്മറ്റി നടത്തിയ സമരം ചെറതോണിയിൽ പാർട്ടി സംസ്ഥാന ഉന്നതാധികാരസമിതിയംഗവും മുൻ എം.എൽ.എ.യുമായ മാത്യു സ്റ്റീഫൻ ഉത്ഘാടനം ചെയ്യുന്നു

ചെറുതോണി: ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള നീതി ഉറപ്പാക്കാൻ സർവ്വകക്ഷി യോഗതീരുമാനമനുസരിച്ചുള്ള ഭൂപതിവ് നിയമഭേദഗതിയുണ്ടാകണമെന്ന് കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗം മാത്യുസ്റ്റീഫൻ പറഞ്ഞു. ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 47-ാം ദിവസം ചക്കുപള്ളം മണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13 ജില്ലകൾക്ക് നൽകുന്ന പരിഗണന കാർഷിക ജില്ലയായ ഇടുക്കിയ്ക്കും ലഭ്യമാകുന്നതുവരെ പാർട്ടി സമരം തുടരും. വന്യജീവികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കാൻ കാർഷിക-വനംമേഖലകൾ തമ്മിൽ വേർതിരിച്ചിട്ടുള്ള ജണ്ടയ്ക്കുള്ളിലെ വനമേഖലയെ ബഫർസോണാക്കി മാറ്റണം. ജണ്ടയ്ക്ക് പുറത്ത് ജനവാസമേഖലയിലെ ഒരു കിലോമീറ്റർ ആകാശദൂരം ബഫർസോണാക്കി മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം. വികസിത ജനതയ്ക്കു വേണ്ടി അവികസിതപ്രദേശങ്ങളിലെ ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഉപദ്രവിക്കുന്നത് ശരിയല്ല. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും തുല്യകടമയാണെന്ന ബോധ്യം സമൂഹത്തിലുണ്ടാക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ബിനജോൺ ഇലവുംമൂട്ടിൽ, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ തുരുത്തിയിൽ, പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ബിജു മാത്യു എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു.