തൊടുപുഴ:പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുക, പെട്രോളിയം മേഖല ദേശസാൽവരിക്കുക, കുട്ടിവനം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക, നരക്കുഴി-പ്ലാന്റേഷൻ കവല റോഡ് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ വൈകുന്നേരം 4 ന് സി.പി.ഐ എം.എൽ റെഡ്ഫ്ളാഗ് ഏഴല്ലൂർ ബ്രാഞ്ച് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂർ പ്ലാന്റേഷൻ കവലയിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും. പ്രതിഷേധയോഗം സി.പി.ഐ.എം.എൽ റെഡ്ഫ്ളാഗ് സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്യും. റ്റി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.എ. സദാശിവൻ, പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ : റ്റി.ജെ. ബേബി, എം.പി. മനു എന്നിവർ സംസാരിക്കുമെന്ന് ബ്രാഞ്ച് സെക്രട്ടറി ജോർജ് തണ്ടേൽ അറിയിച്ചു.