ഇടുക്കി : ദേശീയ തപാൽ വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ അരനൂറ്റാണ്ടോളം പണമിടപാട് നടത്തി വരുന്ന തപാൽ സേവിങ്സ് അക്കൗണ്ട് ഉടമയെ വകുപ്പിന്റെ നൂതന പദ്ധതി ആയ മൈ സ്റ്റാമ്പ് നൽകി ആദരിച്ചു. വാരാചരണത്തിന്റെ ഭാഗമായി ആചരിച്ച ബാങ്കിംഗ് ദിനമായ വെള്ളിയാഴ്ച കല്ലാർ പോസ്റ്റ് ഓഫീസിൽ 76 മുതൽ സേവിങ്സ് അക്കൗണ്ടിൽ പണമിടപാട് നടത്തി വരുന്ന തൂക്കുപാലം ബ്ലോക്ക് 427 ലെ തങ്കമ്മയെ ആണ് സ്വന്തം മുഖം പതിപ്പിച്ച മൈ സ്റ്റാമ്പ് നൽകി ആദരിച്ചത്. കട്ടപ്പന പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ കെ ശ്രീലാൽ, പോസ്റ്റ് മാസ്റ്റർ ടി ജി അരുൺ, സിബി സുകുമാരൻ എന്നിവർ നേതൃത്യം നൽകി.