പീരുമേട്: ഗവ. മോഡൽ റസിഡൻഷ്യൽ (തമിഴ് മീഡിയം) സ്‌കൂളിലേക്ക് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലേക്കായി കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഹൈസ്‌കൂൾ വിഭാഗത്തിന് 13നും ഹയർസെക്കൻഡറി വിഭാഗത്തിന് 14നും രാവിലെ 11ന് കളക്ടേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഈ ഒഴിവിലേയ്ക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് വിദ്യാഭ്യാസ യോഗ്യതകൾ, മുൻപരിചയം, കേരളത്തിനകത്തുള്ള സർവകലാശാലകളിൽ നിന്ന് ലഭിച്ച ഇക്വലൻസി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുമായി ഹാജരാകണം.