ഇടുക്കി: കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ കല്ലാർകുട്ടി ഡാമിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് റിസർവോയർ സ്റ്റോക്കിംഗിന്റെ ഭാഗമായി എട്ടു ലക്ഷത്തി ഇരുപതിനായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കറ്റ്‌ല, കാർപ് തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെയാണ് അണകെട്ടിൽ നിക്ഷേപിച്ചത്. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി ഉദ്ഘാടനം ചെയ്തു. കല്ലാർകുട്ടി പ്രദേശത്ത് 25 കുടുംബങ്ങൾ മത്സ്യബന്ധനം ഉപജീവനമാക്കിയവരാണ്.