rain
കാഞ്ഞാ റിൽ റോഡിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്നു

കാഞ്ഞാർ: മഴ പെയ്താൽ കാഞ്ഞാർ കൂവപ്പള്ളി കവലയിലെ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാകുന്നു. കൂവപ്പള്ളി റോഡിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളവും കല്ലും മണലും പ്രധാന റോഡിലേക്കാണ് ഒഴുകിയെത്തുന്നത്‌. മഴവെള്ളം ഒഴുകാൻ ഈ ഭാഗത്ത് ഓടയില്ലാത്തതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. വെള്ളത്തിനൊപ്പം എത്തുന്ന കല്ലുകൾ റോഡിൽ കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാവുകയാണ്. സംസ്ഥാന പാതയിൽ വെള്ളം ഒഴുകാൻ വേണ്ടി റോഡ് ഉള്ളിലേക്ക് കുഴിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് ഓട നിർമ്മിക്കണമെന്നും കലുങ്ക് പണിയണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.