തൊടുപുഴ: അശാസ്ത്രീയമായി കണ്ടെയ്ന്റ്‌മെന്റ് സോണുകൾ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന ഉദ്യോഗസ്ഥ നടപടികളിൽ പ്രതിഷേധിച്ച് കോഴിക്കോട് ലിങ്ക് റോഡിൽ സമരം ചെയ്ത കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി സേതുമാധവൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട് എന്നിവരുൾപ്പെട്ട ഏഴ് വ്യാപാരികളെ അന്യായമായ അറസ്റ്റ് ചെയ്ത നടപടിയിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. ദിവാകരൻ, ജന. സെക്രട്ടറി കെ.പി ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.